മുഖവുര<
വിള ഉല്പാദനത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാര്യമായ വര്‍ദ്ധനവ്
ഉണ്ടാകാത്തതിനാല്‍, ഇതു സംബന്ധിച്ച് ഒരു പഠനം സ്റ്റേറ്റ് പ്ലാനിംഗ്
ബോര്‍ഡിന്‍റെ നേത്രത്വത്തില്‍ പാലക്കാട്ടു ജില്ലയില്‍ നെല്‍കൃഷി
ചെയ്യുന്ന 42 പഞ്ചായത്തുകളില്‍ 2004-07 കാലഘട്ടത്തില്‍
നടത്തുകയുണ്ടായി. ഈ പഠനത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചത്
ഈ പ്രദേശത്തുള്ള മണ്ണില്‍ അമ്ലത്വം കൂടിയതായും സൂക്ഷമ മൂലകങ്ങളായ
നാകം, ബോറോണ്‍ എന്നിവയുടെ അഭാവം ഉള്ളതായും കണ്ടു. തുടര്‍ന്ന്
2010ല്‍ സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡിന്‍റെ നേത്രത്വത്തില്‍
കേരളത്തിലെ മൊത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും
(ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പ്രദേശങ്ങള്‍)
മണ്ണു സാമ്പിളുകള്‍ ശേഖരിക്കുകയുണ്ടായി. ഓരോ തദ്ദേശ സ്വയംഭരണ
സ്ഥാപന പ്രദേശങ്ങളില്‍ നിന്നും 150 മുതല്‍ 250 വരെ മണ്ണു
സാമ്പിളുകള്‍ ശേഖരിക്കുകയും, ആകെ ഏകദേശം 2 ലക്ഷം മണ്ണു
സാമ്പിളുകള്‍ രാസ പരിശോധന നടത്തുകയും ചെയ്തു. മണ്ണിലുള്ള 13
ഘടകങ്ങളാണ് നിര്‍ണ്ണയം നടത്തിയത്. മണ്ണിന്‍റെ അമ്ല ക്ഷാരമൂല്യം,
ലവണ സാന്ദ്രത, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം,
മഗ്നീഷ്യം, സല്‍ഫര്‍, കോപ്പര്‍, സിങ്ക്, ബോറോണ്‍, മാംഗനീസ്,
ഇരുമ്പ് എന്നിവയാണ് നിര്‍ണ്ണ യിച്ചത്. പരിശോധനാഫലത്തിന്‍റെ
അടിസ്ഥാനത്തില്‍ ഏകദേശം 2 ലക്ഷം സോയില്‍ ഹെല്‍ത്ത് കാര്‍ഡ്
(മണ്ണിന്‍റെ ആരോഗ്യ സൂചിക) കര്‍ഷകര്‍ക്ക് വിതരണം നടത്തുകയുണ്ടായി.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച
മണ്ണ് സാമ്പിളുകളുടെ ഡാറ്റാബയ്സ് ശാസ്ത്രീയമായി വിശകലനം നടത്തുകയും
അതിന്‍റെ അടിസ്ഥാനത്തില്‍ പഞ്ചായത്തുതല മൂലക പരിപാലന പ്ലാന്‍ (NMP)
തയ്യാറാക്കുകയും ചെയ്തു.
ഈ പ്ലാന്‍ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയില്‍
പ്രവര്‍ത്തിക്കുന്ന വികസനോദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍,
വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും ഉപകാരപ്രദമായിരിക്കും.
പഞ്ചായത്തു തല കാര്‍ഷിക പദ്ധതികള്‍ രൂപം നല്‍കുമ്പോള്‍ ആ
പഞ്ചായത്തിലെ മണ്ണിന്‍റെ പൊതുവായ ഫലപുഷ്ടി സംബന്ധിച്ച
വിശദവിവരങ്ങള്‍ പ്ലാനില്‍ നിന്നു ലഭ്യമാണ്.
പഞ്ചായത്തുതല മൂലക പരിപാലന പ്ലാന്‍ മാതൃകയില്‍ വികസന
ബ്ലോക്ക് തലത്തിലും ജില്ലാതലത്തിലും മൂലക പരിപാലന പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ട്. ബ്ലോക്ക് / ജില്ലാതല കാര്‍ഷിക
വികസനോദ്യോഗസ്ഥര്‍ക്കും, ഗവേഷകര്‍ക്കും കാര്‍ഷിക മേഖലയില്‍
പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇത് പ്രയോജനപ്രദമായിരിക്കും.
പഞ്ചായത്ത് / ബ്ലോക്ക് / ജില്ലാതല മൂലക പരിപാലന പ്ലാനിന്‍റെ അതാത്
തലത്തിലുള്ള മണ്ണിന്‍റെ ഫലപുഷ്ടി സംബന്ധിച്ച വിശദ വിവരങ്ങളും
പ്രധാന വിളകള്‍ക്കുള്ള മൂലക പരിപാലന നിര്‍ദ്ദേശങ്ങളും ലഭ്യമാണ്.
പഞ്ചായത്തുതല മൂലക പരിപാലന പ്ലാന്‍ (NMP)
പഞ്ചായത്തുതല മൂലക പരിപാലന പ്ലാന്‍ പോസ്റ്ററുകളുടെ എണ്ണം : 1058
ജില്ല തിരഞ്ഞെടുക്കുക
മണ്ണിന്‍റെ പൊതുവായ പോരായ്മകള്‍
ഉഷ്ണമേഖല പ്രദേശത്തു സ്ഥിതി ചെയ്യുന്ന കേരളത്തില്‍ ധാരാളം മഴയും
ചൂടും ലഭിക്കുന്നതു മൂലവും ഭൂമിയുടെ കിടപ്പു മൂലവും പലതരം മണ്ണ്
കേരളത്തില്‍ കാണുന്നു. മണ്ണിന്‍റെ മൊത്തത്തിലുള്ള രാസഭൗതിക
ഗുണങ്ങള്‍ വിശകലനം നടത്തിയാല്‍ താഴെ പറയുന്ന പോരായ്മകള്‍
കേരളത്തിലെ മണ്ണിനങ്ങളില്‍ കാണാന്‍ സാധിക്കും. വിളകളുടെ
ഉല്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ പോരായ്മകള്‍.
ഭൗതികം
1. കുത്തനെ ചരിവുള്ള ഭൂമിയും തന്മൂലമുള്ള മണ്ണൊലിപ്പും.
2. അടിമണ്ണില്‍ കടുപ്പമേറിയ വെട്ടുകല്ലിന്‍റെ സാന്നിദ്ധ്യം
വേരുകള്‍ക്ക് താങ്ങായി വളരുവാനുള്ള സാഹചര്യം ഇല്ലാതാക്കുന്നു.
3. ചരലിന്‍റെ ആധിക്യം.
4. കുറഞ്ഞ തോതിലുള്ള നീര്‍വാഴ്ച.
5. വേനല്‍കാലത്ത് മണ്ണിലെ ഈര്‍പ്പം കുറഞ്ഞു പോകുന്നു.
രാസപരം
1. മണ്ണിന്‍റെ അമ്ലത്വം.
2. കുട്ടനാട്, പൊക്കാളി, കോള്‍,
കൈപ്പാട് പ്രദേശങ്ങളിലെ ആസിഡ്സള്‍ഫേറ്റ് മണ്ണ്.
3.
മണ്ണിലെ അലുമിനിയം, ഇരുമ്പ് എന്നിവയുടെ ആധിക്യം
4. അടി
മണ്ണിലെ അമ്ലത്വം.
5. കുറഞ്ഞ അളവിലുള്ള പോഷക മൂലകങ്ങളുടെ
ലഭ്യത്വം മണ്ണില്‍ ഉറപ്പിച്ചു നിര്‍ത്തുവാനുള്ള കഴിവു കുറയും.
6. മണ്ണില്‍ ഭാവകം ഉറച്ചു പോകാനുള്ള സാഹചര്യം.
7. ഉപ /
സൂക്ഷമ മൂലകങ്ങളുടെ അഭാവം.
8. കടല്‍ തീരത്തോടു ചേര്‍ന്നു
കിടക്കുന്ന പ്രദേശങ്ങളില്‍ ഓരു വെള്ളം കയറല്‍ തന്മൂലമുള്ള ഉപ്പു
രസത്തിന്‍റെ തോത് മണ്ണില്‍ കൂടുന്നു.
മണ്ണിന്‍റെ ഫലപുഷ്ടി സംബന്ധിച്ച പരിമിതികള്‍ / പോരായ്മകള്‍
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച 2 ലക്ഷം മണ്ണു സാമ്പിളുകള്‍ പരിശോധിക്കുകയും പരിശോധനാഫലം ശാസ്ത്രീയമായി വിശകലനം ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ താഴെ പറയുന്ന പോരായ്മകള്‍ മനസ്സിലാക്കാന്‍ സാധിച്ചു. മണ്ണിന്‍റെ ആരോഗ്യം ദീര്‍ഘകാലം നില നിര്‍ത്തുവാന്‍ ആവശ്യമായ വിളപരിപാല മുറകള്‍ സ്വീകരിക്കേണ്ടതിന്‍റെ ആവശ്യം ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും.
- കേരളത്തിലെ മണ്ണിന്‍റെ 88 ശതമാനവും അമ്ല സ്വഭാവമുള്ള മണ്ണാണ്. ഇതില്‍ തന്നെ 69 ശതമാനം മണ്ണ് സാമ്പിളുകള്‍ മിതമായ അമ്ലത മുതല്‍ വളരെയധികം അമ്ലത ഉള്ളതായിട്ടാണ് കാണുന്നത്. അമ്ലത കുറയ്ക്കാന്‍ കുമ്മായം സ്ഥിരമായി മണ്ണില്‍ ചേര്‍ക്കേണ്ടതാണ്.
- മണ്ണില്‍ ലഭ്യമായിട്ടുള്ള ഭാവകം 68 ശതമാനം മണ്ണ് സാമ്പിളുകളില്‍ കൂടുതലായിട്ടാണ് കാണുന്നത്. തډൂലം ഭാവക വളങ്ങളുടെ അളവ് കുറയ്ക്കുവാന്‍ സാധിക്കും.
- ഉപമൂലകങ്ങളായ കാല്‍സ്യം, മഗ്നീഷ്യം എന്നിവ യഥാക്രമം 36 ശതമാനം 71 ശതമാനം എന്ന തോതില്‍ മണ്ണില്‍ കുറവായിട്ടാണ് കാണുന്നത്. കുമ്മായം, ഡോളമൈറ്റ്, മഗ്നീഷ്യം സല്‍ഫേറ്റ് എന്നിവ മണ്ണില്‍ ചേര്‍ത്തു കൊടുക്കേണ്ടതാണ്.
- സൂക്ഷമമൂലകമായ ബോറോണ്‍ 60 ശതമാനം മണ്ണ് സാമ്പിളുകളില്‍ കുറവായിട്ടാണ് കാണുന്നത്. ബോറാക്സ് ഹെക്റ്ററിന് 10 കി.ഗ്രാം എന്ന തോതില്‍ മണ്ണില്‍ ചേര്‍ത്താല്‍ ഇതിന്‍റെ കുറവ് പരിഹരിക്കാന്‍ സാധിക്കും. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ മാത്രമേ സൂക്ഷമമൂലകങ്ങള്‍ വിളകള്‍ക്ക് നല്‍കാവൂ.
Contact Us
+ 91 471 2527567, + 91 471 2700777
© 2019 | System conceived,designed and implemented by IIITMK