മണ്ണു പരിശോധന
മണ്ണാണല്ലോ ഏത് കൃഷിക്കും അടിസ്ഥാനമായി വര്‍ത്തിക്കുന്നത്.
വായുവും, ജലവും, ധാതുക്കളും, ജൈവവസ്തുക്കളും, സൂക്ഷമ ജീവജാലങ്ങളും
ഉള്‍ചേര്‍ന്ന സങ്കീര്‍ണ്ണമായ ഒരു ആവാസവ്യൂഹമാകുന്നു മണ്ണ്.
സജ്ജീവവും, ചലനാത്മകവുമായ ഒരു വ്യവസ്ഥയാണ് മണ്ണിനുള്ളത്.
മണ്ണിന്‍റെ ആരോഗ്യം ദീര്‍ഘകാലത്തേക്ക് സംരക്ഷിക്കുന്നതിനും
ഉയര്‍ന്ന തോതിലുള്ള ഫലപുഷ്ടിക്കും ഈ ആവാസ വ്യവസ്ഥയുടെ പ്രവര്‍ത്ത
നം ശരിയായ രീതിയില്‍ കൊണ്ടുപോകേണ്ടത് അത്യാവശ്യമാണ്. ഫലപുഷ്ടിയുള്ള
മണ്ണില്‍ കൃഷി ചെയ്യുന്നതു മൂലമേ കൂടിയ തോതിലുള്ള ഉല്പാദനം
ലഭിക്കുകയുള്ളൂ.
സസ്യപോഷക മൂലകങ്ങള്‍ മണ്ണില്‍ കാണപ്പെടുന്നത് വിവിധ
രൂപത്തിലാണ്. മണ്ണില്‍ ഒരു മൂലകം ആവശ്യത്തിലേറെ ഉണ്ടെങ്കിലും അത്
ചെടി വലിച്ചെടുക്കാന്‍ പര്യാപ്തമായ രൂപത്തില്‍ മണ്ണില്‍
ഉണ്ടായെങ്കില്‍ മാത്രമേ ചെടിക്ക് അത് പ്രയോജനപ്പെടുകയുള്ളൂ.
മണ്ണില്‍ പോഷകമൂലകങ്ങള്‍ ശരിയായ അളവില്‍ ഇല്ലെങ്കില്‍ ചെടിയുടെ
വളര്‍ച്ചയില്‍ ചില ക്രമക്കേടുകള്‍ ദൃശ്യമാകും.
ചെടിയുടെ വളര്‍ച്ചയ്ക്കും ഉല്പാദന വര്‍ദ്ധനവിനും
ആവശ്യമായ പോഷക മൂലകങ്ങള്‍ മണ്ണില്‍ ലഭ്യമാക്കുകയാണ് ഏറ്റവും
പ്രധാനം. മൂലകങ്ങളുടെ ലഭ്യത മനസ്സിലാക്കാനുള്ള ഏകമാര്‍ഗ്ഗം മണ്ണ്
പരിശോധനയാണ്. കൃഷിയിടങ്ങളിലെ മണ്ണ് സാമ്പിളുകള്‍ ശരിയായ രീതിയില്‍
ശേഖരിച്ച് രാസപരിശോധനയ്ക്ക് വിധേയമാക്കി കിട്ടുന്ന വളപ്രയോഗ
ശുപാര്‍ശയാണ് കര്‍ഷകര്‍ അവലംബിക്കേണ്ടത്. തډൂലം ഉല്പാദന ചിലവ്
കുറയ്ക്കുവാനും, ഉല്പാദന വര്‍ദ്ധ നവിനും, മണ്ണിന്‍റെ ആരോഗ്യം
നിലനിര്‍ത്തുവാനും പരിസ്ഥിതി മലിനീകരണം ഒഴിവാക്കുവാനും
സാധിക്കുന്നു.
കൃഷി വകുപ്പിന്‍റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും
മണ്ണു പരിശോധനാശാലകള്‍ പ്രവര്‍ത്തിച്ചു വരുന്നു.
ജൈവകൃഷി
ഹരിത വിപ്ലവത്തെ തുടര്‍ന്ന് കാര്‍ഷികോല്പാദനത്തില്‍ പല മടങ്ങ്
വര്‍ദ്ധനവാണ് ഉണ്ടായത്. അത്യുല്പാദന ശേഷിയുള്ള നടീല്‍ വസ്തുക്കള്‍
ഉപയോഗിച്ചും, രാസവളങ്ങള്‍, രാസകീടനാശിനി എന്നിവയുടെ സഹായത്താലാണ്
ഇത് സാധ്യമായത്. അമിത തോതിലുള്ള രാസപ്രയോഗം കൊണ്ട് മണ്ണിന്‍റെ
രാസഭൗതിക ഗുണങ്ങള്‍ക്ക് ക്ഷതം സംഭവിച്ചതായി പില്‍ക്കാല
പഠനങ്ങള്‍മൂലം വെളിവാക്കപ്പെട്ടു. തډൂലം വിളകളുടെ ഉല്പാദന ക്ഷമത
ക്രമേണ കുറയുകയാണുണ്ടായത്. ഇവിടെയാണ് ജൈവകൃഷിയുടെ പ്രസക്തി.
രാസവളങ്ങളുടെയും, രാസ കീടനാശിനികളും പൂര്‍ണ്ണമായി ഒഴിവാക്കി
മണ്ണിന്‍റെ ആരോഗ്യവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമാക്കിയുള്ള വിള
പരിപാലനരീതിയാണ് ജൈവകൃഷി. കൃഷിയിടങ്ങളില്‍ തന്നെയുള്ള വസ്തുക്കളെ
ഉപയോഗപ്പെടുത്തിടും മണ്ണിന്‍റെ ഘടനയെ പ്രതികൂലമായി ബാധിക്കുന്ന
രാസവസ്തുക്കളെ പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള വളപ്രയോഗമാണ്
ജൈവകൃഷിയില്‍ അവലംബിക്കുന്നത്. ജൈവിക മാര്‍ഗ്ഗങ്ങളുപയോഗിക്കുന്ന
കീടരോഗനിയന്ത്രണം, ശാസ്ത്രീയമായ രീതിയിലുള്ള മണ്ണു
സംരക്ഷണോപാധികള്‍, ജൈവവൈനിധ്യ സംരക്ഷണം, സമ്മിശ്ശ്ര കൃഷിരീതികള്‍
എന്നിവ ജൈവകൃഷിയില്‍ ഉള്‍പ്പെടുന്നു.
Contact Us
+ 91 471 2527567, + 91 471 2700777
© 2019 | System conceived,designed and implemented by IIITMK