കര്‍ഷകരുടെ വിജയഗാഥകള്‍
മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിലുള്ള വളപ്രയോഗരീതി എത്രമാത്രം ഫലപ്രദമാണെന്നു മനസ്സിലാക്കാന്‍ കേരളത്തിലുടനീളം കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ 2015 2016 ല്‍ പരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. കര്‍ഷകര്‍ തങ്ങളുടെ സ്വന്തം കൃഷിരീതിയും മണ്ണ് പരിശോധനയുടെയും ജൈവ / ജീവവളങ്ങള്‍ ഉപയോഗിച്ചുമുള്ള സംയോജിത കൃഷിരീതിയും തമ്മിലുള്ള താരതമ്യ പഠനമാണ് നടത്തിയത്. പച്ചക്കറി, മരച്ചീനി, നെല്ല് എന്നീ വിളകളിലാണ് പരീക്ഷണങ്ങള്‍ നടത്തിയത്. ഇവയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ സാധിച്ചത്, സംയോജിത കൃഷിരീതിമൂലം വിളവര്‍ദ്ധനവും ലാഭവും ഉണ്ടായി എന്നാണ്. ചില വിജയഗാഥകള്‍ താഴെ ചേര്‍ക്കുന്നു,
കര്‍ഷകരുടെ ചെറിയ തുണ്ട് ഭൂമിയിലാണ് പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളത്. അതേസമയം വലിയ ഭൂമിയിടങ്ങളിലേക്ക് പ്രസ്തുത പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ചാല്‍ വിള ഉല്‍പാദന വര്‍ദ്ധനവിന്റെ തോതില്‍ ഒരു പക്ഷേ ചെറിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്.
വിള : നെല്ല്
ചെറുതാഴം (കല്യാശ്ശേരി ബ്ലോക്ക്, കണ്ണൂര്‍ ജില്ല)


കൃഷിയിടത്തെ മണ്ണിന്‍റെ സവിശേഷതകള്‍
അധികം അമ്ലതയുള്ളതും, ക്ഷാരം, കാല്‍സ്യം, മഗ്നീഷ്യം, ബോറോണ്‍ എന്നിവ കുറഞ്ഞ തോതിലും കാണുന്നു.
കര്‍ഷകന്‍റെ വിലാസം | ശരാശരി വാര്‍ഷിക മഴ | ശരാശരി ഊഷ്മാവ് |
---|---|---|
ശ്രീ. കെ.ദാമോദരന്‍, ചെറുതാഴം | 3217 മില്ലീമീറ്റര്‍ | 27.3 °C |
കൃഷി ആവാസ യൂണീറ്റ് : വടക്കുള്ള വെട്ടുകല്‍ പ്രദേശം
കാലാവസ്ഥ : ഈര്‍പ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥ
കൃഷി ചെയ്യുന്ന വിളകള്‍ : തെങ്ങ്, കമുക്, റബ്ബര്‍, നെല്ല്, കശുമാവ്
- കര്‍ഷകരുടെ തനതായ കൃഷിരീതിയെ അപേക്ഷിച്ച്, മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിലുള്ള സംയോജിത വള പ്രയോഗരീതിമൂലം 67 ശതമാനം വിള വര്‍ധനവും 41 ശതമാനം ലാഭകൂടുതലും കിട്ടുകയുണ്ടായി.
വിള : നെല്ല് (ഇനം – ഉമ)
വടക്കഞ്ചരി കൃഷിഭവന്‍ (ആലത്തൂര്‍ ബ്ലോക്ക്, പാലക്കാട് ജില്ല)



കൃഷിയിടത്തെ മണ്ണിന്‍റെ സവിശേഷതകള്‍
അധികം അമ്ലതയുള്ളതും, ക്ഷാരം, ബോറോണ്‍ എന്നിവ കുറഞ്ഞ അളവിലും കാണുന്നു.
കര്‍ഷകന്‍റെ വിലാസം | ശരാശരി വാര്‍ഷിക മഴ | ശരാശരി ഊഷ്മാവ് |
---|---|---|
കുരുവി പാടശേഖരം വടക്കഞ്ചരി ഗ്രാമപഞ്ചായത്ത് | 1966 മില്ലീമീറ്റര്‍ | 27.6 °c |
കൃഷി ആവാസ യൂണീറ്റ് : മദ്ധ്യ സമതല പ്രദേശം
കാലാവസ്ഥ : ഉപ ഈര്‍പ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥ
കൃഷി ചെയ്യുന്ന വിളകള്‍ : തെങ്ങ്, ഏത്തവാഴ, റബ്ബര്‍, നെല്ല്
- കര്‍ഷകരുടെ തനതായ കൃഷിരീതിയെ അപേക്ഷിച്ച്, മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിലുള്ള സംയോജിത വള പ്രയോഗരീതികൊണ്ട് 15 ശതമാനം വിള വര്‍ധനവും ലാഭകൂടുതലും കിട്ടുകയുണ്ടായി.
വിള : നെല്ല്
നാഗലശ്ശേരി (തൃത്താല ബ്ലോക്ക്, പാലക്കാട് ജില്ല)
കൃഷിയിടത്തെ മണ്ണിന്‍റെ സവിശേഷതകള്‍
വളരെയധികം അമ്ലതയുള്ളതും, മഗ്നീഷ്യം, സല്‍ഫര്‍, കോപ്പര്‍, സിങ്ക് എന്നിവ കുറഞ്ഞ തോതിലും കാണുന്നു.
കര്‍ഷകന്‍റെ വിലാസം | ശരാശരി വാര്‍ഷിക മഴ | ശരാശരി ഊഷ്മാവ് |
---|---|---|
ആമക്കാവ് ദേശം | 2795 മില്ലീമീറ്റര്‍ | 27.6 °C |
പഞ്ചായത്തിന്‍റെ ആകെ വിസ്തീര്‍ണ്ണം : 2620 ഹെക്ടര്‍
കൃഷി ആവാസ യൂണീറ്റ് : വടക്കുമദ്ധ്യ വെട്ടൂകല്‍ പ്രദേശം
കാലാവസ്ഥ : ഈര്‍പ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥ
കൃഷി ചെയ്യുന്ന വിളകള്‍ : തെങ്ങ്, കമുക്, കുരുമുളക്, നെല്ല്, റബ്ബര്‍
- വൃക്ഷായുര്‍വേദ ഉപയോഗിച്ചും മണ്ണു പരിശോധനയുടെ അടിസ്ഥാനത്തില്‍ നടത്തിയ സംയോജിത മൂലക പരിപാലന രീതി മൂലം ഗുണമേന്‍മയുള്ള നെല്ല് ഉല്‍പാദിപ്പിക്കുവാന്‍ സാധിച്ചു. നിലവിലെ ശരാശരി ഉല്പാദന ക്ഷമത ഹെക്ടറിന് 2.5 ടണ്‍ എന്നത് 3.75 ടണ്‍ ആയി വര്‍ദ്ധിപ്പിക്കുവാനും സാധിച്ചു. ‘ആമക്കാവ് കുത്തരി’ എന്ന പേരില്‍ വിപണനം നടത്തുകയുണ്ടായി.
വിള : നെല്ല് (ഇനം : പൊന്‍മണി)
അങ്ങാടിപ്പുറം (പെരിന്തല്‍മണ്ണ ബ്ലോക്ക്, മലപ്പുറം ജില്ല)






കൃഷിയിടത്തെ മണ്ണിന്‍റെ സവിശേഷതകള്‍
അധികം അമ്ലതയുള്ളതും, കൂടിയ അളവില്‍ ഭാവകവും, കുറഞ്ഞ തോതില്‍ മഗ്നീഷ്യം, ബോറോണ്‍ എന്നിവയും കാണുന്നു.
കര്‍ഷകന്‍റെ വിലാസം | ശരാശരി വാര്‍ഷിക മഴ | ശരാശരി ഊഷ്മാവ് |
---|---|---|
ശ്രീ. യൂസഫ്, പുതുകാട്ടില്‍, പരിയാപുരം , കായിലിപ്പാടം (അങ്ങാടിപ്പുറം) | 3217 മില്ലീമീറ്റര്‍ | 27.3 °C |
പഞ്ചായത്തിന്‍റെ ആകെ വിസ്തീര്‍ണ്ണം : 3694 ഹെക്ടര്‍
കൃഷി ആവാസ യൂണീറ്റ് : വടക്കുമദ്ധ്യ വെട്ടൂകല്‍ പ്രദേശം
കാലാവസ്ഥ : ഉഷ്ണമേഖലാ മണ്‍സൂണ്‍ കാലാവസ്ഥ
കൃഷി ചെയ്യുന്ന വിളകള്‍ : തെങ്ങ്, കമുക്, കുരുമുളക്, നെല്ല്, റബ്ബര്‍
- മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിലുള്ള സംയോജിത വള പ്രയോഗരീതി മൂലം 8 ഏക്കര്‍ തരിശു ഭൂമിയില്‍ നിന്നും 30 ടണ്‍ നെല്ല് ലഭിക്കുകയുണ്ടായി. ഉല്‍പാദന ക്ഷമത ഏകദേശം രണ്ടര ഇരട്ടിയിലധികം വര്‍ദ്ധിച്ചു. കൂടാതെ അരിയാക്കി വീടുകള്‍ തോറും വിതരണം നടത്തുകയും ചെയ്തു
വിള : മരച്ചീനി
വെട്ടം കൃഷിഭവന്‍ (തിരൂര്‍ ബ്ലോക്ക്, മലപ്പുറം ജില്ല)


കൃഷിയിടത്തെ മണ്ണിന്‍റെ സവിശേഷതകള്‍
അധികം അമ്ലതയുള്ളതും ജൈവാംശം, കാല്‍സ്യം, മഗ്നീഷ്യം എന്നിവ കുറഞ്ഞ തോതിലും കാണുന്നു.
കര്‍ഷകന്‍റെ വിലാസം | ശരാശരി വാര്‍ഷിക മഴ | ശരാശരി ഊഷ്മാവ് |
---|---|---|
ശ്രീ. ഷംസുദീന്‍,ചുണ്ടന്‍വീട്ടില്‍ മണ്ടയപ്പുറത്ത് വീട്, വെട്ടം. | 3133 മില്ലീമീറ്റര്‍ | 28.0 °C |
കൃഷി ആവാസ യൂണീറ്റ് :വടക്ക് തീരപ്രദേശത്തെ നിരപ്പായ ഭാഗം
കാലാവസ്ഥ :ഈര്‍പ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥ
കൃഷി ചെയ്യുന്ന വിളകള്‍ : തെങ്ങ്, കശുമാവ്, കുരുമുളക്, നെല്ല്
- കര്‍ഷകരുടെ തനതായ കൃഷിരീതിയെ അപേക്ഷിച്ച്, മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിലുള്ള സംയോജിത വള പ്രയോഗരീതികൊണ്ട് വിള വര്‍ധനവും 32 ശതമാനം ലാഭകൂടുതലും കിട്ടുകയുണ്ടായി.
വിള : പാവല്‍ (ഇനം – പ്രിയങ്ക)
പുറമറ്റം കൃഷിഭവന്‍(കോയിപ്രം ബ്ലോക്ക്, പത്തനംതിട്ട ജില്ല)






കൃഷിയിടത്തെ മണ്ണിന്‍റെ സവിശേഷതകള്‍
അധികം അമ്ലതയുള്ളതും, ഭാവകം, ക്ഷാരം, കാല്‍സ്യം, മഗ്നീഷ്യം, സിങ്ക്, ബോറോണ്‍ എന്നിവ കുറഞ്ഞ തോതിലും കാണുന്നു.
കര്‍ഷകന്‍റെ വിലാസം | ശരാശരി വാര്‍ഷിക മഴ | ശരാശരി ഊഷ്മാവ് |
---|---|---|
ശ്രീ. അലക്സ് മാത്യു, കോമാട്ട് വീട്, മുണ്ടന്‍മല പി.ഒ., പുറമറ്റം. | 2827 മില്ലീമീറ്റര്‍ | 26.5 °C |
കൃഷി ആവാസ യൂണീറ്റ് :ഇടനാട്ടിലെ വെട്ടുകല്‍ പ്രദേശം
കാലാവസ്ഥ :ഈര്‍പ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥ
കൃഷി ചെയ്യുന്ന വിളകള്‍ : തെങ്ങ്, ഏത്തവാഴ, മരച്ചീനി, റബ്ബര്‍, കുരുമുളക്
- കര്‍ഷകരുടെ തനതായ കൃഷിരീതിയെ അപേക്ഷിച്ച്, മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിലുള്ള സംയോജിത വള പ്രയോഗരീതികൊണ്ട് 23 ശതമാനം വിള വര്‍ധനവും ഒപ്പം കൂടുത ല്‍ ലാഭവും ലഭിക്കുകയുണ്ടായി.
- റബ്ബറിനു പകരം പച്ചക്കറികൃഷിയി ല്‍ വന്‍ വിജയം
- പ്രസ്തുത പഠനത്തിന്‍റെ അടിസ്ഥാനത്തി കര്‍ഷകനായ ശ്രീ. അലക്സ്മാത്യു തന്‍റെ തോട്ടത്തിലെ റബ്ബര്‍ മരങ്ങള്‍ വെട്ടി മാറ്റി പകരം പച്ചക്കറികൃഷി (പടവലം, പയര്‍, വെള്ളരി, വെണ്ട) തുടങ്ങുകയും അവ വില്‍ക്കുന്നതിനായി ഒരു വിപണന കേന്ദ്രം തുറക്കുകയും ചെയ്തു. ഇപ്പോള്‍ വിജയകരമായ രീതിയി ല്‍ ഈ സംരംഭം പ്രവര്‍ത്തിച്ചു വരുന്നു
വിള : ബീന്‍സ്
കാന്തല്ലൂര്‍ കൃഷിഭവന്‍(ദേവികുളം ബ്ലോക്ക്, ഇടുക്കി ജില്ല)

കൃഷിയിടത്തെ മണ്ണിന്‍റെ സവിശേഷതകള്‍
അധികം അമ്ലതയുള്ളതും, ജൈവാംശം, കാല്‍സ്യം, മഗ്നീഷ്യം, ബോറോണ്‍ എന്നിവ കുറഞ്ഞ അളവിലും കാണുന്നു.
കര്‍ഷകന്‍റെ വിലാസം | ശരാശരി വാര്‍ഷിക മഴ | ശരാശരി ഊഷ്മാവ് |
---|---|---|
ശ്രീ. പി.റ്റി. മോഹന്‍ദാസ്, മൌണ്ടന്‍ ഷൈന്‍ ഹൌസ്, കാന്തല്ലൂര്‍. | 1276 മില്ലീമീറ്റര്‍ | 23.7 °C |
കൃഷി ആവാസ യൂണീറ്റ് :മറയൂര്‍ - ഉയര്‍ന്ന മല നിരകള്‍ക്കിടയിലെ മഴ കുറവുള്ള പ്രദേശം
കാലാവസ്ഥ :ഉപ ഈര്‍പ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥ
കൃഷി ചെയ്യുന്ന വിളകള്‍ : തെങ്ങ്, ഏത്തവാഴ, കമുക്, കുരുമുളക്, ശീതകാല പച്ചക്കറികള്‍
- കര്‍ഷകരുടെ തനതായ കൃഷിരീതിയെ അപേക്ഷിച്ച്, മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിലുള്ള സംയോജിത വള പ്രയോഗരീതിമൂലം 48 ശതമാനം വിളവര്‍ധനവും തന്മൂലം കൂടുതല്‍ ലാഭവും കിട്ടുകയുണ്ടായി.
വിള : കാരറ്റ്
കാന്തല്ലൂര്‍ കൃഷിഭവന്‍(ദേവികുളം ബ്ലോക്ക്, ഇടുക്കി ജില്ല)

കൃഷിയിടത്തെ മണ്ണിന്‍റെ സവിശേഷതകള്‍
അധികം അമ്ലതയുള്ളതും, ജൈവാംശം, കാല്‍സ്യം, മഗ്നീഷ്യം, ബോറോണ്‍ എന്നിവ കുറഞ്ഞ തോതിലും കാണുന്നു
കര്‍ഷകന്‍റെ വിലാസം | ശരാശരി വാര്‍ഷിക മഴ | ശരാശരി ഊഷ്മാവ് |
---|---|---|
ശ്രീമതി. അമ്പിളി വിജയന്‍, പുത്തന്‍പറമ്പി ല്‍, ജി.എ ന്‍.പുരം. | 1276 മില്ലീമീറ്റര്‍ | 23.7 °C |
പഞ്ചായത്തിന്‍റെ ആകെ വിസ്തീര്‍ണ്ണം :11620 ഹെക്ടര്‍
കൃഷി ആവാസ യൂണീറ്റ് :ഉയര്‍ന്ന മല നിരകള്‍ക്കിടയിലെ മഴ കുറവുള്ള പ്രദേശം
കാലാവസ്ഥ :ഉപ ഈര്‍പ്പമുള്ള ഉഷ്ണമേഖലാ
കൃഷി ചെയ്യുന്ന വിളകള്‍ : തെങ്ങ്, ഏത്തവാഴ, കമുക്, കുരുമുളക്, ശീതകാല പച്ചക്കറികള്‍
- കര്‍ഷകരുടെ തനതായ കൃഷിരീതിയെ അപേക്ഷിച്ച്, മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിലുള്ള സംയോജിത വള പ്രയോഗരീതിമൂലം 53 ശതമാനം വിള വര്‍ധനവും കൂടുതല്‍ ലാഭവും ലഭിക്കുകയുണ്ടായി
വിള : പടവലം (ഇനം – കൗമുദി)
കഞ്ഞിക്കുഴി (കഞ്ഞിക്കുഴി ബ്ലോക്ക്, ആലപ്പുഴ ജില്ല)



കൃഷിയിടത്തെ മണ്ണിന്‍റെ സവിശേഷതകള്‍
അധികം അമ്ലതയുള്ളതും, ക്ഷാരം, മഗ്നീഷ്യം, സിങ്ക്, ബോറോണ്‍ എന്നിവ കുറഞ്ഞ തോതിലും കാണുന്നു.
കര്‍ഷകന്‍റെ വിലാസം | ശരാശരി വാര്‍ഷിക മഴ | ശരാശരി ഊഷ്മാവ് |
---|---|---|
ശ്രീ. ആനന്ദന്‍, അഞ്ചത്തറ, മായിത്തറ, കഞ്ഞിക്കുഴി. | 2746 മില്ലീമീറ്റര്‍ | 27.6 °C |
പഞ്ചായത്തിന്‍റെ ആകെ വിസ്തീര്‍ണ്ണം :1662 ഹെക്ടര്‍
കൃഷി ആവാസ യൂണീറ്റ് :സമുദ്രനിരപ്പി ല്‍ താഴെ വെള്ളക്കെട്ടുള്ള കുട്ടനാട് ഭാഗം
കാലാവസ്ഥ :ഈര്‍പ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥ
കൃഷി ചെയ്യുന്ന വിളകള്‍ : തെങ്ങ്, ഏത്തവാഴ, കമുക്, കശുമാവ്, നെല്ല്‍
- കര്‍ഷകരുടെ തനതായ കൃഷിരീതിയെ അപേക്ഷിച്ച്, മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിലുള്ള സംയോജിത വള പ്രയോഗരീതിമൂലം വിള വര്‍ധനവും കൂടുതല്‍ ലാഭവും കിട്ടുന്നു എന്ന്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.
വിള : പടവലം
എഴുകോണ്‍ (കൊട്ടാരക്കര ബ്ലോക്ക്, കൊല്ലം ജില്ല)


കൃഷിയിടത്തെ മണ്ണിന്‍റെ സവിശേഷതകള്‍
വളരെയധികം അമ്ലതയുള്ളതും മഗ്നീഷ്യം, സള്‍ഫര്‍, ബോറോണ്‍ എന്നിവ കുറഞ്ഞ തോതിലും കാണുന്നു.
കര്‍ഷകന്‍റെ വിലാസം | ശരാശരി വാര്‍ഷിക മഴ | ശരാശരി ഊഷ്മാവ് |
---|---|---|
ശ്രീ. നാരായണപിള്ള, ബിന്ദുഭവനം, കാക്കകൊട്ടൂര്‍, എഴുകോണ്‍. | 2827 മില്ലീമീറ്റര്‍ | 26.5 °C |
പഞ്ചായത്തിന്‍റെ ആകെ വിസ്തീര്‍ണ്ണം :1724 ഹെക്ടര്‍
കൃഷി ആവാസ യൂണീറ്റ് :ഇടനാട്ടിലെ വെട്ടുകല്‍ പ്രദേശം
കാലാവസ്ഥ :ഈര്‍പ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥ
കൃഷി ചെയ്യുന്ന വിളകള്‍ : തെങ്ങ്, ഏത്തവാഴ, മരച്ചീനി, റബ്ബര്‍
- കര്‍ഷകരുടെ തനതായ കൃഷിരീതിയെ അപേക്ഷിച്ച്, മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിലുള്ള സംയോജിത വള പ്രയോഗരീതികൊണ്ട് വിള വര്‍ധനവും 15 ശതമാനം ലാഭകൂടുതലും കിട്ടുകയുണ്ടായി.
വിള : പയര്‍ (ഇനം : സ്വേദ)
രാമപുരം കൃഷിഭവന്‍(ഉഴവൂര്‍ ബ്ലോക്ക്, കോട്ടയം ജില്ല)



കൃഷിയിടത്തെ മണ്ണിന്‍റെ സവിശേഷതകള്‍
അധികം അമ്ലതയുള്ളതും, ക്ഷാരം, മഗ്നീഷ്യം, സിങ്ക്, ബോറോണ്‍ എന്നിവ കുറഞ്ഞ അളവിലും കാണുന്നു.
കര്‍ഷകന്‍റെ വിലാസം | ശരാശരി വാര്‍ഷിക മഴ | ശരാശരി ഊഷ്മാവ് |
---|---|---|
ശ്രീ. ജോസ് തോമസ്, പറേകൂടിയില്‍, രാമപുരം. | 2827 മില്ലീമീറ്റര്‍ | 26.5 °C |
പഞ്ചായത്തിന്‍റെ ആകെ വിസ്തീര്‍ണ്ണം :5454 ഹെക്ടര്‍
കൃഷി ആവാസ യൂണീറ്റ് :ഇടനാട്ടിലെ വെട്ടുകല്‍ പ്രദേശം
കാലാവസ്ഥ :ഈര്‍പ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥ
കൃഷി ചെയ്യുന്ന വിളകള്‍ : തെങ്ങ്, ഏത്തവാഴ, മരച്ചീനി, റബ്ബര്‍, കുരുമുളക്
- കര്‍ഷകരുടെ തനതായ കൃഷിരീതിയെ അപേക്ഷിച്ച്, മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിലുള്ള സംയോജിത വള പ്രയോഗരീതിമൂലം 21 ശതമാനം വിളവര്‍ധനവും തന്മൂലം കൂടുതല്‍ ലാഭവും ലഭിക്കുകയുണ്ടായി.
വിള : പയര്‍
രാജക്കാട് (നെടുംകണ്ടം ബ്ലോക്ക്, ഇടുക്കി ജില്ല)



കൃഷിയിടത്തെ മണ്ണിന്‍റെ സവിശേഷതകള്‍
അധികം അമ്ലതയും, കുറഞ്ഞ തോതില്‍ ഭാവകം, മഗ്നീഷ്യം, സല്‍ഫര്‍, ബോറോണ്‍ എന്നിവയും കാണുന്നു.
കര്‍ഷകന്‍റെ വിലാസം | ശരാശരി വാര്‍ഷിക മഴ | ശരാശരി ഊഷ്മാവ് |
---|---|---|
ശ്രീ. ഇ. സി. സാജന്‍, ഇലഞ്ഞിമറ്റത്തില്‍ | 3602 മില്ലീമീറ്റര്‍ | 21.6 °C |
പഞ്ചായത്തിന്‍റെ ആകെ വിസ്തീര്‍ണ്ണം :3103 ഹെക്ടര്‍
കൃഷി ആവാസ യൂണീറ്റ് :ദക്ഷിണഭാഗത്തെ ഉയര്‍ന്ന മലനിരകള്‍ ഉള്ള പ്രദേശം
കാലാവസ്ഥ :ഈര്‍പ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥ
കൃഷി ചെയ്യുന്ന വിളകള്‍ : കുരുമുളക്, ഏലം, നെല്ല്, തെങ്ങ്
- കര്‍ഷകരുടെ തനതായ കൃഷിരീതിയെ അപേക്ഷിച്ച്, മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിലുള്ള സംയോജിത വള പ്രയോഗരീതി അവലംബിച്ചാല്‍ 34 ശതമാനം വിള വര്‍ധനവ് കിട്ടുന്നു എന്നു തെളിയുകയുണ്ടായി.
വിള : ചീര (ഇനം അരുണ്‍)
മുളവുകാട് (ഇടപ്പള്ളി ബ്ലോക്ക്, എറണാകുളം ജില്ല)






കൃഷിയിടത്തെ മണ്ണിന്‍റെ സവിശേഷതകള്‍
അധികം അമ്ലതയുള്ളതും ഉയര്‍ന്ന അളവില്‍ ഭാവകവും, കുറഞ്ഞ അളവില്‍ കാല്‍സ്യം, മഗ്നീഷ്യം, ബോറോണ്‍ എന്നിവ കാണുന്നു.
കര്‍ഷകന്‍റെ വിലാസം | ശരാശരി വാര്‍ഷിക മഴ | ശരാശരി ഊഷ്മാവ് |
---|---|---|
സ്റ്റേല്ലാമേരീസ് മഠം | 3049 മില്ലീമീറ്റര്‍ | 27.6 °C |
പഞ്ചായത്തിന്‍റെ ആകെ വിസ്തീര്‍ണ്ണം :1927 ഹെക്ടര്‍
കൃഷി ആവാസ യൂണീറ്റ് :പൊക്കാളി പ്രദേശം
കാലാവസ്ഥ :ഉഷ്ണമേഖലാ മണ്‍സൂണ്‍ കാലാവസ്ഥ
കൃഷി ചെയ്യുന്ന വിളകള്‍ : തെങ്ങ്, ഏത്തവാഴ, കമുക്
- കര്‍ഷകരുടെ തനതായ കൃഷിരീതിയെ അപേക്ഷിച്ച്, മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിലുള്ള സംയോജിത വള പ്രയോഗരീതിമൂലം 50 ശതമാനം വിള വര്‍ധനവും തന്മൂലം കൂടുതല്‍ ലാഭവും കിട്ടുന്നു.
വിള : വെണ്ട
പെരുവയല്‍ (കുന്നമംഗലം ബ്ലോക്ക്, കോഴിക്കോട് ജില്ല)



കൃഷിയിടത്തെ മണ്ണിന്‍റെ സവിശേഷതകള്‍
അധികം അമ്ലതയും, ഉയര്‍ന്ന തോതി ല്‍ ഭാവകവും, കുറഞ്ഞ അളവി ല്‍ കാത്സ്യം, മഗ്നീഷ്യം എന്നിവയും കാണുന്നു.
കര്‍ഷകന്‍റെ വിലാസം | ശരാശരി വാര്‍ഷിക മഴ | ശരാശരി ഊഷ്മാവ് |
---|---|---|
ശ്രീ. ചന്ദ്രശേഖരന്‍ നായര്‍ , മേലടത്ത് കോടശ്ശേരി താഴം, പെരുവയല്‍ | 3217 മില്ലീമീറ്റര്‍ | 27.3 °C |
പഞ്ചായത്തിന്‍റെ ആകെ വിസ്തീര്‍ണ്ണം :2639 ഹെക്ടര്‍
കൃഷി ആവാസ യൂണീറ്റ് :വടക്കുള്ള വെട്ടൂകല്‍ പ്രദേശം
കാലാവസ്ഥ :ഈര്‍പ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥ
കൃഷി ചെയ്യുന്ന വിളകള്‍ : തെങ്ങ്, ഏത്തവാഴ, കമുക്, കുരുമുളക്
- കര്‍ഷകരുടെ തനതായ കൃഷിരീതിയെ അപേക്ഷിച്ച്, മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിലുള്ള സംയോജിത വള പ്രയോഗരീതി അവലംബിച്ചാ ല്‍ 24 ശതമാനം വിള വര്‍ധനവ് കിട്ടുന്നു എന്നു കാണുകയുണ്ടായി.
Contact Us
+ 91 471 2527567, + 91 471 2700777

© 2019 | System conceived,designed and implemented by IIITMK