പഞ്ചായത്തുതല മൂലക പരിപാലന പ്ലാന്‍ (NMP)


ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച മണ്ണ് സാമ്പിളുകളുടെ ഡാറ്റാബയ്സ് ശാസ്ത്രീയമായി വിശകലനം നടത്തുകയും അതിന്‍റെ അടിസ്ഥാനത്തില്‍ പഞ്ചായത്തുതല മൂലക പരിപാലന പ്ലാന്‍ (NMP) തയ്യാറാക്കുകയും ചെയ്തു.

ഈ പ്ലാന്‍ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വികസനോദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും ഉപകാരപ്രദമായിരിക്കും. പഞ്ചായത്തു തല കാര്‍ഷിക പദ്ധതികള്‍ രൂപം നല്‍കുമ്പോള്‍ ആ പഞ്ചായത്തിലെ മണ്ണിന്‍റെ പൊതുവായ ഫലപുഷ്ടി സംബന്ധിച്ച വിശദവിവരങ്ങള്‍ പ്ലാനില്‍ നിന്നു ലഭ്യമാണ്.

പഞ്ചായത്തുതല മൂലക പരിപാലന പ്ലാന്‍ മാതൃകയില്‍ വികസന ബ്ലോക്ക് തലത്തിലും ജില്ലാതലത്തിലും മൂലക പരിപാലന പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ബ്ലോക്ക് / ജില്ലാതല കാര്‍ഷിക വികസനോദ്യോഗസ്ഥര്‍ക്കും, ഗവേഷകര്‍ക്കും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇത് പ്രയോജനപ്രദമായിരിക്കും. പഞ്ചായത്ത് / ബ്ലോക്ക് / ജില്ലാതല മൂലക പരിപാലന പ്ലാനിന്‍റെ അതാത് തലത്തിലുള്ള മണ്ണിന്‍റെ ഫലപുഷ്ടി സംബന്ധിച്ച വിശദ വിവരങ്ങളും പ്രധാന വിളകള്‍ക്കുള്ള മൂലക പരിപാലന നിര്‍ദ്ദേശങ്ങളും ലഭ്യമാണ്.

പഞ്ചായത്തുതല മൂലക പരിപാലന പ്ലാന്‍ (NMP)


പഞ്ചായത്തുതല മൂലക പരിപാലന പ്ലാന്‍ പോസ്റ്ററുകളുടെ എണ്ണം : 1058


ജില്ല തിരഞ്ഞെടുക്കുക







Contact Us


+ 91 471 2527567, + 91 471 2700777

IIITM-K Logo

© 2019 | System conceived,designed and implemented by IIITMK