കേരളത്തിലെ മണ്ണിനങ്ങള്‍


മനുഷ്യന്‍റെ ഏറ്റവും വലിയ ജൈവസമ്പത്താണ് മണ്ണ്. ഭൂപ്രകൃതിയുടെ പ്രത്യേകതകളനുസരിച്ച് കേരളത്തെ തീരദേശം, ഇടനാട്, മലനാട് എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. ഇവിടത്തെ കാലാവസ്ഥ അനുസരിച്ച് പലതരം മണ്ണ് രൂപപ്പെട്ടിരിക്കുന്നു. ഓരോ പ്രദേശത്തെയും പ്രത്യേക സാഹചര്യങ്ങള്‍ക്കനുസൃതമായ പ്രവര്‍ത്തനങ്ങളും പ്രതിപ്രവര്‍ത്തനങ്ങളും നടക്കുന്നതുകൊണ്ട് ഓരോ പ്രദേശത്തെയും മണ്ണ് വ്യത്യാസപ്പെട്ടിരിക്കുന്നു.

കേരള സംസ്ഥാനം താരതമ്യേന ചെറുതാണെങ്കിലും ഏറ്റവും കൂടുതല്‍ തരത്തിലുള്ള മണ്ണിനങ്ങള്‍ ഇവിടെ കാണപ്പെടുന്നു. കേരളത്തില്‍ പ്രധാനമായും 9 മണ്ണിനങ്ങളാണ് ഉള്ളത്. കൂടാതെ കേരളത്തിലെ ചില ഇടങ്ങളില്‍ മാത്രം കാണപ്പെടുന്ന മണ്ണിനങ്ങളുമുണ്ട്. ഇവ ഓരോന്നിന്‍റെയും സവിശേഷതകള്‍ മനസ്സിലാക്കിയാല്‍ മണ്ണ് അറിഞ്ഞ് കൃഷിചെയ്യുന്നതിന് സഹായകരമായിരിക്കും.

ക്രമ നമ്പര്‍ മണ്ണിനം ഇടങ്ങള്‍ പൊതുവായ സവിശേഷതകള്‍ പൊതുവായ ഫലപുഷ്ടി കൃഷിചെയ്യുന്ന വിളകള്‍

മണല്‍ മണ്ണ്


മണല്‍ മണ്ണ്

ഇടങ്ങള്‍

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കാണപ്പെടുന്നു.

പൊതുവായ സവിശേഷതകള്‍

ആഴമുള്ളതും നല്ല നീര്‍വാഴ്ച്ചയുള്ളതും, മണല്‍ തരികള്‍ കൂടുതല്‍ അടങ്ങിയിട്ടുള്ളതുമായ മണ്ണാണിത്. വെള്ളവും പോഷകമൂലകങ്ങളും പിടിച്ചുനിര്‍ത്താനുള്ള ശേഷി വളരെ കുറവാണ്. പൊതുവെ ഈ ഇനം മണ്ണില്‍ ജൈവാംശവും മറ്റു സസ്യ പോഷക മൂലകങ്ങളും കുറവായും കാണപ്പെടുന്നു

പൊതുവായ ഫലപുഷ്ടി

ഈ ഇനം മണ്ണ് പൊതുവെ അമ്ലതയുള്ളതും ജൈവാംശം, ഭാവകം, മഗ്നീഷ്യം, ബോറോണ്‍ എന്നിവ കുറവായും കാണപ്പെടുന്നു. ചാണകം, കോഴിവളം, ചകിരിച്ചോറ് എന്നിവ മണല്‍മണ്ണില്‍ ചേര്‍ത്ത് ജൈവാംശം വര്‍ദ്ധിപ്പിച്ചാല്‍ ഫലപുഷ്ടി മെച്ചപ്പെടുത്തുവാന്‍ സാധിക്കും.

കൃഷിചെയ്യുന്ന വിളകള്‍

താഴ്ന്ന പ്രദേശങ്ങളില്‍ നെല്ല് പ്രധാന വിളയായും കരപ്രദേശങ്ങളില്‍ തെങ്ങ്, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവയും കൃഷി ചെയ്യുന്നു. വേനല്‍കാലത്ത് പുഞ്ചകൃഷി ചെയ്യുന്നു.

ഓണാട്ടുകര മണല്‍ മണ്ണ്


ഇടങ്ങള്‍

കൊല്ലം, ആലപ്പുഴ ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന ഓണാട്ടുകര പ്രദേശത്ത്

പൊതുവായ സവിശേഷതകള്‍

ആഴമുള്ളതും നല്ല നീര്‍വാഴ്ച്ചയുള്ളതും, മണല്‍ തരികള്‍ കൂടുതല്‍ അടങ്ങിയിട്ടുള്ളതുമായ മണ്ണാണിത്. വെള്ളവും പോഷകമൂലകങ്ങളും പിടിച്ചുനിര്‍ത്താനുള്ള ശേഷി വളരെ കുറവാണ്. പൊതുവെ ഈ ഇനം മണ്ണില്‍ ജൈവാംശവും മറ്റു സസ്യ പോഷക മൂലകങ്ങളും കുറവായും കാണപ്പെടുന്നു. തീരപ്രദേശങ്ങളില്‍ കടല്‍വെള്ളം കയറുന്ന സാഹചര്യം മൂലം ലവണാംശം

പൊതുവായ ഫലപുഷ്ടി

ഈ ഇനം മണ്ണില്‍ കൂടുകയും കൃഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഈ ഇനം മണ്ണ് പൊതുവെ അമ്ലതയുള്ളതും ജൈവാംശം, ഭാവകം, മഗ്നീഷ്യം, ബോറോണ്‍ എന്നിവ കുറവായും കാണപ്പെടുന്നു. ചാണകം, കോഴിവളം, ചകിരിച്ചോറ് എന്നിവ മണല്‍മണ്ണില്‍ ചേര്‍ത്ത് ജൈവാംശം വര്‍ദ്ധിപ്പിച്ചാല്‍ ഫലപുഷ്ടി മെച്ചപ്പെടുത്തുവാന്‍ സാധിക്കും. കടല്‍വെള്ളം കയറുന്നതുമൂലം ലവണാംശം കൂടുന്നതു നെല്‍ കൃഷിക്കു ദോഷകരമാണ്. എന്നാല്‍ ലവണാംശം പ്രതിരോധിക്കാന്‍ ശേഷിയുള്ള വിത്തിനങ്ങള്‍ ഈ മണ്ണില്‍ കൃഷി ചെയ്യുന്നത് ലാഭകരമാണ്.

കൃഷിചെയ്യുന്ന വിളകള്‍

താഴ്ന്ന പ്രദേശങ്ങളില്‍ നെല്ല് പ്രധാന വിളയായും കരപ്രദേശങ്ങളില്‍ തെങ്ങ്, കിഴങ്ങു വര്‍ഗ്ഗങ്ങള്‍ എന്നിവയും കൃഷി ചെയ്യുന്നു. വേനല്‍കാലത്ത് പുഞ്ചകൃഷി ചെയ്യുന്നു.

ആസിഡ് സല്‍ഫേറ്റ് മണ്ണ്


ആസിഡ് സല്‍ഫേറ്റ് മണ്ണ്

ഇടങ്ങള്‍

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ കായലുകള്‍ക്കും ആഴിമുഖങ്ങള്‍ക്ക് സമീപമുള്ളതും സമുദ്രത്തിനു താഴെ സ്ഥിതി ചെയ്യുന്നതുമായ പ്രദേശങ്ങളില്‍ കാണപ്പെടുന്നു.

പൊതുവായ സവിശേഷതകള്‍

പുഴകളിലെയും തീരപ്രദേശങ്ങളിലേയും ഗന്ധകം അടങ്ങിയ എക്കലില്‍ നിന്നുമാണ് ഈ ഇനം മണ്ണുണ്ടായത്. ആസിഡ് സല്‍ഫേറ്റ് മണ്ണ് എന്നുംകൂടി ഈ ഇനം മണ്ണ് അിറയപ്പെടുന്നു. തീവ്രമായ അമ്ലതയും നീര്‍വാഴ്ച്ച തീരെ കുറവായതുമായ ഈ മണ്ണില്‍ കൃഷി ദുഷ്കരമാണ്. തീരദേശങ്ങളില്‍ പല സ്ഥലത്തും ലവണാംശം വളരെ കൂടുതലായതിനാല്‍ കൃഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. കുട്ടനാട് പ്രദേശത്തു കാണുന്ന മണ്ണിനങ്ങള്‍ കായല്‍, കരപാടം, കായല്‍ എന്നിങ്ങനെ മൂന്നായി വേര്‍തിരിച്ചിരിക്കുന്നു.

പൊതുവായ ഫലപുഷ്ടി

തീവ്രമായ അമ്ലത, ഉയര്‍ന്ന തോതിലുള്ള ജൈവാംശം കുറഞ്ഞ തോതില്‍ ഭാവകം, കാല്‍സ്യം, മഗ്നീഷ്യം, ബോറോണ്‍ എന്നിവ ഈ മണ്ണിന്‍റെ സവിശേഷതകളാണ്..

കൃഷിചെയ്യുന്ന വിളകള്‍

നെല്‍കൃഷിയാണ് പ്രധാന വിള. ഉയര്‍ന്ന പ്രദേശങ്ങളിലെ ബണ്ടുകളില്‍ തെങ്ങ്, കിഴങ്ങു വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്യുന്നു.

പൊക്കാളി മണ്ണ്


പൊക്കാളി മണ്ണ്

ഇടങ്ങള്‍

ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ സമുദ്രനിരപ്പിലോ അല്ലെങ്കില്‍ താഴെയോ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ കാണുന്നു.

പൊതുവായ സവിശേഷതകള്‍

പൊക്കാളികൃഷി രീതി അവലംബിക്കുന്നതില്‍ നിന്നുമാണ് ഈ പേര് വന്നത്. പുഴകളിലേയും തീരപ്രദേശങ്ങളിലേയും ഗന്ധകം അടങ്ങിയ എക്കലില്‍ നിന്നുമാണ് ആസിഡ് സള്‍ഫേറ്റ് മണ്ണുണ്ടായത്. തീവ്ര അമ്ലതയും ആഴമുള്ളതും നീര്‍വാഴ്ച്ച കുറവായതും ചെളിയുടെ അംശം കൂടുതലായതുമാണ് ഈ ഇനം മണ്ണിന്‍റെ പ്രത്യേകതകള്‍. തീരപ്രദേശങ്ങളില്‍ കടല്‍ വെള്ളം കയറുന്നതുമൂലം ലവണാംശം കൂടുന്നതിനാല്‍ കൃഷിയെ ദോഷമായി ബാധിക്കുന്നു. രാസവള പ്രയോഗം ഇല്ലാതെയാണ് പൊക്കാളികൃഷി ചെയ്തുവരുന്നത്.

പൊതുവായ ഫലപുഷ്ടി

തീവ്ര അമ്ലത, ഉയര്‍ന്നതോതില്‍ ജൈവാംശം, ഭാവകം, കുറഞ്ഞ അളവില്‍ കാല്‍സ്യം, മഗ്നീഷ്യം, ബോറോണ്‍ എന്നിവയാണ് ഈ മണ്ണിന്‍റെ പൊതുവായ പ്രത്യേകതകള്‍.

കൃഷിചെയ്യുന്ന വിളകള്‍

പ്രധാനമായും പൊക്കാളി കൃഷിയാണ് ഓരിനെ പ്രതിരോധിക്കുവാന്‍ ശേഷിയുള്ള "വൈറ്റില" നെല്ല് വിത്തിനങ്ങളാണ് കൃഷിക്ക് ഏറ്റവും യോജിച്ചത്. നെല്ല് കൃഷിയെതുടര്‍ന്ന് മത്സ്യ കൃഷിയും ചെയ്തുവരുന്നു.

കോള്‍ മണ്ണ്


കോള്‍ മണ്ണ്

ഇടങ്ങള്‍

തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ സമുദ്രനിരപ്പിലോ അഥവാ താഴെയോ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ കാണുന്നു.

പൊതുവായ സവിശേഷതകള്‍

പുഴകളിലേയും തീരപ്രദേ ശങ്ങളിലേയും ഗന്ധകം അടങ്ങിയ എക്കലില്‍ നിന്നുമാണ് ആസിഡ് സല്‍ഫേറ്റ് മണ്ണുണ്ടായത്. തീവ്രഅമ്ലതയും ആഴമുള്ളതും നീര്‍വാഴ്ച കുറവായതുമായ മണ്ണാണിത്. തീര പ്രദേശങ്ങളില്‍ കടല്‍വെള്ളം കയറുന്നതുമൂലം മണ്ണില്‍ ലവണാംശം കൂടുന്നതിനാല്‍ കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു.

പൊതുവായ ഫലപുഷ്ടി

തീവ്രഅമ്ലത, ഉയര്‍ന്ന തോതില്‍ ജൈവാംശം, ഭാവകം, കുറഞ്ഞ അളവില്‍ കാല്‍സ്യം, മഗ്നീഷ്യം, ബോറോണ്‍ എന്നിവയാണ് മണ്ണിന്‍റെ പൊതുവായ പ്രത്യേകതകള്‍

കൃഷിചെയ്യുന്ന വിളകള്‍

നെല്‍കൃഷിയാണ് പ്രധാന വിള. ഉയര്‍ന്ന പ്രദേശങ്ങളിലെ ബണ്ടുകളില്‍ തെങ്ങ്, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്യുന്നു.

കൈപ്പാട്ട് മണ്ണ്


ഇടങ്ങള്‍

കണ്ണൂര്‍ ജില്ലയിലെ തീരപ്രദേശങ്ങളിലുള്ള ചില പഞ്ചായത്തുകളില്‍ ഈ ഇനം മണ്ണ് കാണപ്പെടുന്നു.

പൊതുവായ സവിശേഷതകള്‍

പുഴകളിലെ തീരപ്രദേശങ്ങളിലേയും ഗന്ധകം അടങ്ങിയ എക്കലില്‍ നിന്നുമാണ് ആസിഡ് സല്‍ഫേറ്റ് മണ്ണുണ്ടായത്. തീവ്രഅമ്ലതയും ആഴമുള്ളതും നീര്‍വാഴ്ച കുറവായതുമായ മണ്ണാണിത്. തീരപ്രദേശങ്ങളില്‍ കടല്‍ വെള്ളം കയറുന്നതുമൂലം മണ്ണില്‍ ലവണാംശം കൂടുന്നതിനാല്‍ കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു.

പൊതുവായ ഫലപുഷ്ടി

തീവ്ര അമ്ലത, ഉയര്‍ന്ന തോതില്‍ ജൈവാംശം, ഭാവകം, കുറഞ്ഞ തോതില്‍ കാല്‍സ്യം, മഗ്നീഷ്യം, ഗന്ധകം, ചെമ്പ്, ബോറോണ്‍ എന്നിവയാണ് മണ്ണിന്‍റെ പൊതുവായ പ്രത്യേകതകള്‍.

കൃഷിചെയ്യുന്ന വിളകള്‍

പ്രധാനമായും നെല്ലാണ് കൃഷി ചെയ്യുന്നത്.

എക്കല്‍ മണ്ണ്


എക്കല്‍ മണ്ണ്

ഇടങ്ങള്‍

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കാണപ്പെടുന്നു.

പൊതുവായ സവിശേഷതകള്‍

കേരളത്തിലെ എല്ലാ ജില്ലകളിലും ഈ ഇനം മണ്ണ് കാണപ്പെടുന്നു. നദികളുടെയോ പുഴകളുടെയോ ഇരു കരകളിലും എക്കല്‍ വന്നടിഞ്ഞിട്ടാണ് ഇത് ഉണ്ടായത്

പൊതുവായ ഫലപുഷ്ടി

ആഴമുള്ളതും, അമ്ലത്വമുള്ളതും, നല്ല നീര്‍വാഴ്ചയുള്ളതും, ചരലിന്‍റെ സാന്നിദ്ധ്യം കുറവായിട്ടുള്ളതും മണല്‍ ചേര്‍ന്ന പശിമരാശി മണ്ണ് എന്നിവയാണ് പൊതുവായ സവിശേഷതകള്‍. അമ്ലത്വമുള്ളതും ജൈവാംശം, ക്ഷാരം എന്നിവ മിതമായ തോതിലും ഉയര്‍ന്ന അളവില്‍ ഭാവകവും, മഗ്നീഷ്യം, ബോറോണ്‍ എന്നിവ വളരെ കുറഞ്ഞ അളവിലും ഈ ഇനം മണ്ണില്‍ കാണപ്പെടുന്നു.

കൃഷിചെയ്യുന്ന വിളകള്‍

താഴ്ന്ന പ്രദേശങ്ങളില്‍ നെല്‍കൃഷിയാണ് പ്രധാനം. കരപ്രദേശങ്ങളില്‍ തെങ്ങ്, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, വാഴ, കരിമ്പ്, പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്യുന്നു.

ബ്രൗണ്‍ഹൈഡ്രോമോര്‍ഫിക്ക് മണ്ണ് (തവിട്ടു നിറമുള്ള നനവുള്ള മണ്ണ്)


ഇടങ്ങള്‍

സംസ്ഥാനത്ത് മലനിരകളുടെ താഴ്വാരത്ത് കാണപ്പെടുന്ന മണ്ണിനമാണ് ഇത്.

പൊതുവായ സവിശേഷതകള്‍

അമ്ലതയുള്ളതും, ആഴമുള്ളതും, നീര്‍വാഴ്ച്ച കുറവായിട്ടുള്ളതും, സസ്യപോഷക മൂലകങ്ങള്‍ കുറവായിട്ടുള്ളതുമാണ് ഈ മണ്ണിന്‍റെ പ്രത്യേകതകള്‍. ഇരുമ്പിന്‍റെ അംശം ചില ഇടങ്ങളില്‍ കൂടുതലായി കാണുന്നു. നെല്‍കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു.

പൊതുവായ ഫലപുഷ്ടി

അമ്ലതയുള്ളതും, ജൈവാംശം, ക്ഷാരം എന്നിവ കുറഞ്ഞ തോതിലും, ഭാവകം കൂടുതലായും മഗ്നീഷ്യം, ബോറോണ്‍ എന്നിവ വളരെ കുറവായിട്ടും ഈ ഇനം മണ്ണില്‍ കാണപ്പെടുന്നു.

കൃഷിചെയ്യുന്ന വിളകള്‍

നെല്‍കൃഷിയാണ് പ്രധാനം. കരപ്രദേശങ്ങളില്‍ തെങ്ങ്, വാഴ, പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്യുന്നു.

ചെമ്മണ്ണ്


ചെമ്മണ്ണ്

ഇടങ്ങള്‍

തിരുവനന്തപുരം ജില്ലയിലെ തെക്കന്‍ പ്രദേശങ്ങളിലും പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ ഉയര്‍ന്ന സമതലങ്ങളിലും കാണപ്പെടുന്നു.

പൊതുവായ സവിശേഷതകള്‍

അമ്ലതയും, നല്ല ആഴവും, ചരലിന്‍റെ സാന്നിദ്ധ്യം കുറവായിട്ടുള്ളതും, നല്ല നീര്‍വാഴ്ച്ചയുള്ളതുമായ പശിമരാശി മണ്ണാണിത്. ഇരുമ്പിന്‍റെയും അലുമിനിയത്തിന്‍റെയും ഓക്സൈഡുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഈ ഇനം മണ്ണ് പൊതുവെ ചുവന്ന നിറത്തില്‍ കാണപ്പെടുന്നു. വെട്ടുകല്ലിന്‍റെ സാന്നിദ്ധ്യം അടിമണ്ണില്‍ കാണുന്നില്ല എന്നത് ഈ ഇനം മണ്ണിന്‍റെ പ്രത്യേകതയാണ്.

പൊതുവായ ഫലപുഷ്ടി

അമ്ലതയുള്ളതും, പ്രധാന മൂലകങ്ങള്‍ മിതമായ തോതിലും ചെമ്പ്, ബോറോണ്‍ എന്നിവ കുറഞ്ഞ അളവിലും ഈ മണ്ണില്‍ കാണപ്പെടുന്നു.

കൃഷിചെയ്യുന്ന വിളകള്‍

തെങ്ങ് കൃഷിയാണ് പ്രധാനം. വാഴ, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയും കൃഷി ചെയ്തുവരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ നെല്ല് കൃഷി ചെയ്യുന്നു.

വെട്ടുകല്‍ മണ്ണ്


വെട്ടുകല്‍ മണ്ണ്

ഇടങ്ങള്‍

കേരളത്തിലെ ഇടനാട്ടിലാണ് ഈ ഇനം മണ്ണ് കാണപ്പെടുന്നത്. സംസ്ഥാനത്തെ മണ്ണിനങ്ങളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് വെട്ടുകല്‍ മണ്ണാണ്

പൊതുവായ സവിശേഷതകള്‍

മഞ്ഞയോ തവിട്ടു കലര്‍ന്ന ചുവപ്പു നിറത്തിലോ കാണുന്ന ഈ മണ്ണില്‍ ഇരുമ്പിന്‍റെയും അലുമിനിയത്തിന്‍റെയും അംശം കൂടുതലായി കാണുന്നു. ചരല്‍ കലര്‍ന്നതും, നല്ല നീര്‍വാഴ്ച്ചയുള്ളതും, അധികം അമ്ലതയുള്ളതും വെള്ളവും മൂലകങ്ങളും പിടിച്ചുനിര്‍ത്തുവാന്‍ ശേഷി കുറഞ്ഞതുമായുള്ളതും, കൂടിയതോതില്‍ ഭാവകം സംഭരിക്കുവാന്‍ കഴിവുള്ളതുമായ മണ്ണാണിത്. മെച്ചപ്പെട്ട ഭൗതികഗുണങ്ങള്‍ ഈ മണ്ണിനുണ്ടെങ്കിലും, വളരെ വേഗത്തില്‍ മണ്ണൊലിപ്പിന് വിധേയമാകാറുണ്ട്. അടിമണ്ണില്‍ വെട്ടുകല്ലിന്‍റെ സാന്നിദ്ധ്യം ഉള്ളതിനാല്‍ വേരുപിടിത്തം കുറയ്ക്കുന്നു.

പൊതുവായ ഫലപുഷ്ടി

അധികം അമ്ലത, ഉയര്‍ന്ന തോതില്‍ ഭാവകം ഉണ്ടെങ്കിലും മറ്റു മൂലകങ്ങള്‍ ഈ ഇനം മണ്ണില്‍ കുറവായിട്ടാണ് കാണുന്നത്.

കൃഷിചെയ്യുന്ന വിളകള്‍

താഴ്ന്ന പ്രദേശങ്ങളില്‍ നെല്‍കൃഷിയും മറ്റിടങ്ങളില്‍ തെങ്ങ്, വാഴ, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, റബര്‍, പച്ചക്കറികള്‍ എന്നിവ കൃഷിചെയ്യുന്നു.

വനമണ്ണ്


വനമണ്ണ്

ഇടങ്ങള്‍

കേരളത്തിന്‍റെ വനപ്രദേശത്തു കാണപ്പെടുന്നു.

പൊതുവായ സവിശേഷതകള്‍

നല്ല കറുപ്പു നിറവും ഉയര്‍ന്ന ജൈവാംശം, ചരലിന്‍റെ അംശം കുറവ്, ആഴം, നല്ല നീര്‍വാഴ്ച്ച, അമ്ലത എന്നിവയുള്ള പശിമരാശി മണ്ണാണിത്. അടിമണ്ണിന് ചുവപ്പു കലര്‍ന്ന തവിട്ടുനിറമുള്ളതും ചെളിയുടെ അംശം കൂടുതലായിട്ടുള്ളതുമാകുന്നു.

പൊതുവായ ഫലപുഷ്ടി

അിതമായ അമ്ലത, ഉയര്‍ന്ന ജൈവാംശം, കുറഞ്ഞ തോതില്‍ ഭാവകം, മറ്റു മൂലകങ്ങള്‍ മിതമായ തോതിലും ഈ ഇനം മണ്ണില്‍ കാണുന്നു.

കൃഷിചെയ്യുന്ന വിളകള്‍

വനപ്രദേ ശങ്ങള്‍ ആയതിനാല്‍ കൃഷി നിലവിലില്ല.

കറുത്തമണ്ണ്


കറുത്തമണ്ണ്

ഇടങ്ങള്‍

പാലക്കാടു ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലുള്ള ചില പ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന മണ്ണാണിത്.

പൊതുവായ സവിശേഷതകള്‍

ക്ഷാരാംശമുള്ളതും, ആഴമുള്ളതും, ചരലിന്‍റെ അംശം കുറവായിട്ടുള്ളതും, കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ കൂടുതലായിട്ടുള്ളതും ഈ മണ്ണില്‍ കാണുന്നു. ചെളിയുടെ അംശം വളരെ കൂടുതലായി ഈ മണ്ണില്‍ കാണുന്നു. വേനല്‍ക്കാലങ്ങളില്‍ ഉണങ്ങി കഴിഞ്ഞാല്‍ വെടിച്ചുകീറുന്ന സ്വഭാവം ഈ മണ്ണിനുണ്ട്. നനഞ്ഞിരിക്കുമ്പോള്‍ വലുതായും ഉണങ്ങുമ്പോള്‍ ചുരുങ്ങിപോകുന്നത് ഈ മണ്ണിന്‍റെ പ്രത്യേകതയാണ്. കൂടാതെ സ്വതന്ത്ര അവസ്ഥയില്‍ കാല്‍സ്യം കാര്‍ബണേറ്റ് മണ്ണില്‍ കാണുന്നു.

പൊതുവായ ഫലപുഷ്ടി

കാഷാരഗുണമുള്ളതും, കുറഞ്ഞ തോതില്‍ ജൈവാംശം, ഭാവകം എന്നിവയും കൂടിയ തോതില്‍ മറ്റു മൂലകങ്ങളും ഈ മണ്ണില്‍ കാണുന്നു. എന്നാല്‍ ബോറോണ്‍ കുറവായിട്ടാണ് ഉള്ളത്.

കൃഷിചെയ്യുന്ന വിളകള്‍

താഴ്ന്ന പ്രദേശങ്ങളില്‍ നെല്‍കൃഷിയും കര പ്രദേശങ്ങളില്‍ തെങ്ങ്, പച്ചക്കറികള്‍, വാഴ എന്നിവ കൃഷി ചെയ്യുന്നു.

മറ്റു മണ്ണിനങ്ങള്‍


കട്ടിയുള്ള വെട്ടുകല്‍

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ള മലനിരകളിലെ ചില പ്രദേശങ്ങളില്‍ കാണുന്നു. രൂക്ഷമായ മണ്ണൊലിപ്പുമൂലം വെട്ടുകല്‍ മാത്രമായി പുറമേ കാണപ്പെടുന്നു. പൊതുവെ വളരെ ആഴം കുറഞ്ഞ മണ്ണായതിനാല്‍ കൃഷിക്ക് അനുയോജ്യമല്ല.

മറയൂര്‍മണ്ണ്

ഇടുക്കി ജില്ലയിലെ മറയൂര്‍, വട്ടവട, കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍ കാണപ്പെടുന്നു. ആഴമുള്ളതും നല്ല നീര്‍വാഴ്ച്ചയുള്ളതുമായ ഈ മണ്ണിന് ലഘുവായ തോതില്‍ ക്ഷാരഗുണമാണുള്ളത്. കൂടാതെ ചരലിന്‍റെ അംശം കുറവായിട്ടുള്ള പശിമരാശി മണ്ണാണിത്. മിതമായ ജൈവാംശം, ഉയര്‍ന്ന തോതില്‍ ഭാവകം, മറ്റു മൂലകങ്ങള്‍ മിതമായ തോതിലും കാണുന്നു. കരിമ്പ്, ഉരുളക്കിഴങ്ങ്, കാരറ്റ്, ശൈത്യകാല പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്യുന്നു.

വയനാട് കരമണ്ണ്

വയനാട് ജില്ലയിലെ മലമ്പ്രദേശങ്ങളില്‍ കാണപ്പെടുന്നു. ചുമപ്പു നിറമുള്ളതും ആഴമുള്ളതും, നല്ല നീര്‍വാഴ്ച്ചയുള്ളതുമായ ഈ മണ്ണിന് ലഘുവായ തോതില്‍ ക്ഷാരഗുണമാണുള്ളത്. മണ്ണു പൊതുവെ പശിമരാശിമണ്ണാണ്. പ്രധാന മൂലകങ്ങള്‍ മിതമായ തോതിലാണെങ്കിലും ബോറോണ്‍ കുറവായിട്ടാണ് കാണുന്നത്. കാപ്പി, തേയില, കവുങ്ങ്, കുരുമുളക് എന്നിവയാണ് പ്രധാന കൃഷികള്‍. താഴ്ന്ന പ്രദേശങ്ങളില്‍ നെല്ലും വാഴയും കൃഷി ചെയ്യുന്നു.

കരമണ്ണ്

പാലക്കാട്ടുജില്ലയിലെ ആലത്തൂര്‍, കുഴല്‍മന്ദം, നെډാറ ബ്ലോക്കുകളിലും, ചിറ്റൂര്‍ താലൂക്കിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും കാണപ്പെടുന്നു. ചുവപ്പു നിറമുള്ളതും, ആഴമുള്ളതും, ചരല്‍ ഇല്ലാത്തതും ലഘുവായ ക്ഷാരഗുണമുള്ളതുമായ പശിമരാശി മണ്ണാണിത്. പ്രധാനമൂലകങ്ങള്‍ മിതമായ തോതിലുണ്ടെങ്കിലും ബോറോണ്‍ കുറവായിട്ടാണ് കാണുന്നത്. താഴ്ന്നപ്രദേശങ്ങളില്‍ നെല്ലും, കരപ്രദേശ ങ്ങളില്‍ തെങ്ങ്, ഇടവിളയായി കിഴങ്ങുവര്‍ഗ്ഗങ്ങള്‍, വാഴ, പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്യുന്നു.

താഴ്ന്ന പ്രദേശങ്ങളിലെ മണ്ണ്

പാലക്കാട്ട് ജില്ലയിലെ ആലത്തൂര്‍, ചിറ്റൂര്‍ ബ്ലോക്കുകളിലും, പാലക്കാട്ട് താലൂക്കിലും ഈ മണ്ണ് കാണപ്പെടുന്നു. മിതമായ അമ്ലത, ആഴമുള്ളതും, നീര്‍വാഴ്ച്ച കുറഞ്ഞതും ആയ പശിമരാശി മണ്ണാണിത്. പ്രധാന മൂലകങ്ങള്‍ മിതമായ തോതിലുണ്ടെങ്കിലും ബോറോണ്‍ കുറവായിട്ടാണ് കാണുന്നത്. പ്രധാന കൃഷി നെല്ലാണ്.

പൂന്തല്‍പാടം

പാലക്കാട്ടു ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളില്‍ ഈ ഇനം മണ്ണ് കാണപ്പെടുന്നു. നെല്‍കൃഷി ചെയ്യുന്ന ഈ നിലങ്ങളെ പൂന്തല്‍പാടം എന്നാണ് വിളിക്കുന്നത്. വികസിക്കുന്ന കളിമണ്ണ് നല്ല തോതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ നനഞ്ഞിരിക്കുമ്പോള്‍ څപൂന്തിچ പോകാന്‍ സാധ്യതയുള്ളതുകൊണ്ടാണ് ഈ പേര് വന്നത്. പൊതുവേ ചെളിയുടെ അംശം കൂടുതലായും ക്ഷാരഗുണമുള്ളതുമാണ്. നീര്‍വാഴ്ച്ച കുറഞ്ഞ മണ്ണായതിനാല്‍ മിക്ക സമയത്തും വെള്ളം കെട്ടികിടക്കും. വേനലില്‍ ഉണങ്ങി വെടിച്ചുകീറുന്ന സ്വഭാവമുണ്ട്. മിതമായ തോതില്‍ പ്രധാന മൂലകങ്ങള്‍

Contact Us


+ 91 471 2527567, + 91 471 2700777

IIITM-K Logo

© 2019 | System conceived,designed and implemented by IIITMK